ഹിന്ദുമതത്തിലെ അത്ഭുതങ്ങൾ

പല ഹിന്ദുക്കളും അവരുടെ തത്വസംഹിതകളോട് ആത്മാർത്ഥത പുലർത്തുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും തികഞ്ഞ ബഹുമാനത്തോടെ ഞാൻ പറയട്ടെ അവരുടെ മതപരമായ വാദങ്ങൾ തികച്ചും തെറ്റാണ്. അതിനൊരുദാഹരണം ഞാൻ വിവരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ആരംഭിക്കുന്നത് 1995 ൽ ഒരു ഹൈന്ദവ അനുചരന് ഉണ്ടായ പാൽനേദ്യസേവ സംബന്ധിതമായ സ്വപ്നത്തിലൂടെയാണ്. അതു മുതൽ ഗണപതി പ്രതിമയ്ക്ക് മുന്നിൽ പാൽ നിവേദിക്കുകയും അത് ദേവൻ ഭോഗിക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുന്നു. ഈ ആചാരം അവിടെ നിന്നും ഇന്തയയുടെ വിവിധ പ്രദേങ്ങളിലും ലോകത്തിൽ ആകമാനം ഹൈന്ദവ സാന്നിധ്യമുളളേടത്തെല്ലാം പടരുകയും ചെയ്തു. ഈ മഹാത്ഭുതം പിന്നെ അവരുടെ സർവ്വദേവതാക്ഷേത്രങ്ങളിലും അനുഷ്ടാനമായി ഇടംപിടിച്ചും. എല്ലാ തെളിവുകളുടെയും വെളിച്ചത്തിൽ ഇത്തരം അത്ഭുതങ്ങളെ സ്ഥിരീകരിക്കുന്നതിെക്കാളും ഒരു ഊർജ്ജതന്ത്ര പ്രവർത്തനത്തെ വെളിവാക്കുകയാണ് ചെയ്യുന്നത്. ഉപരിതല മർദ്ദം മൂലം ദ്രാവകത്തെ ഒരുചെറിയ വിടവിലൂടെ കടത്തിവിടുന്ന ക്യാപിലറി ആക്ഷൻ പ്രകൃയ്യയിലൂടെയുളള ഒരു സ്വാഭാവിക സംഭവത്തിലൂടെ പ്രിതിമ പാൽ നിവേദ്യങ്ങളെ കുടിക്കുന്നതായുളള മിഥ്യാധാരണയാണിത്.
ഇവിടെ ഞാൻ സ്മരിക്കാനാഗ്രഹിക്കുന്നത് കുറച്ചുകാലം മുമ്പ് ഇതേ വിഷയ സംബന്ധിതമായി ടിവിയിൽ കണ്ട ഒരു പരിപാടിയാണ്, അതാകട്ടെ വിവിധ മതങ്ങളുടെ ഇത്തരം അമാനുഷിക വാദങ്ങളെ പൊളളയാണെന്ന് തെളിയിക്കുന്നതിനായി കാർട്ടൂൺ കതാപാത്രം മിക്കിമൌസിന്‍റെ പ്രതിമയിൽ ഇത്തരമൊരു ഊർജ്ജതന്ത്ര പരീക്ഷണവും നടത്തി പാൽ നിവേദ്യത്തിനു പിന്നിലേ കളളി വെളിവാക്കുന്നതായിരുന്നു.
ആ സമയത്തുതന്നെ, വലിയൊരു പൊളി തങ്ങളുടെ മതത്തിനുളളിൽ കടന്നു അതിനെ വിശ്വസിക്കാൻ പ്രേരിതരായ ഭാരതീയരുടെ മുഖത്തെ വിഷമം ശരിക്കും പ്രകടമായിരുന്നു.
എന്താണിതിനു പിന്നിലെ ശാസ്ത്രം എന്ന് മനസ്സിലാക്കുവാൻ കഴിയാത്ത ജനവിഭാഗത്തിന്‍റെ ആത്മാർത്ഥവും നിഷ്കളങ്കവുമായ ആരാധനയുടെ ഭാഗമായാണ് ഇവ്വിധം ചില അനുഷ്ടാനങ്ങൾ നടത്തിയിരുന്നത്. ആദ്യ കാഴ്ചയിൽ മഹാത്ഭുതം എന്നു തോന്നിക്കുന്നവയെല്ലാം തന്നെ ആത്മസത്യങ്ങളുടെ പ്രതിഫലനമായ യാഥാഞത്ഥ്യമല്ലെന്ന് മനസ്സിലാക്കുവാനുളള ശക്തമായ താക്കീതാണ് ഈ സംഭവം.
ബൈബിൾ പഠിപ്പിക്കുന്നതാകട്ടെ ആത്മാക്കളെ വിവേചിച്ചു ദൈവീകമെന്നോ എന്നും നമുക്ക് ആത്മീകമായി പ്രയോജനം വരുത്തുന്നതാണോ എന്നും മനസ്സിലാക്കി സ്ഥിതികളെയും ദൈവപ്രതിനിധികളെന്നു സ്വയം അവകാശവാദം ഉന്നയിക്കുന്ന വ്യക്തികളെയും മതത്തോടുളള അമിത ഭക്തിയാൽ അംഗീകരിക്കാത്ത അനയെ വിലയിരുത്തി മൂല്യം നിർണ്ണയിച്ചെടുക്കുവാനുമാണ്. എന്തുതന്നെയായാലും ഈ മതത്തിന്‍റെ ആധികാരികമായ സ്വഭാവം മനസ്സിലാക്കുന്നതിനുവേണ്ടി ഞാൻ തന്നെ മുൻകാലങ്ങളിൽ എഴുതിയ ലേഖനങ്ങൾ പ്രയോജനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

Miracles in Hinduism

Leave a Reply