എല്ലാപാതകളും ദൈവത്തിലേക്ക് നയിക്കുന്നു

മതപരവും വിശ്വാസപരവുമായ കാര്യങ്ങളെ സംബന്ധിച്ച് എല്ലാ മതങ്ങളും ഒരു പൊതു രൂപവും ഭാവവും ഐക്യവും ഉണ്ടെന്ന് ചിലരെങ്കിലും നിഗമിക്കുന്നുണ്ട്. ഇത്തരം ഒരു ഉപരിതല ചിന്താഗതി പ്രസ്തുത മത വൈവിദ്ധ്യമെന്ന വെള്ളത്തിന്മേൽ അമിതവും അനാവശ്യവുമായ സാമര്‍ത്ഥ്യത്തോടെ നീന്തി നീങ്ങുന്ന റ്റൈറ്റാനിക് കപ്പലിന് തുല്യമാണ്, അത് ഭീമാകാരമായ അപകടത്തിനു കാരണഭൂതമാകാവുന്ന മഞ്ഞുമലയുടെ അഗ്രം മാത്രം കാണുകയും അതിനെ നിസ്സാരമായി എണ്ണുകയും ചെയ്തുകൊണ്ട് മുന്നോട്ടായുകയുമാണ്. ആയതിനാല്‍ ഇതിലെ യാത്രക്കാരാരും തന്നെ അവര്‍ വിചാരിക്കുന്ന സുരക്ഷിതമായ തുറമുഖങ്ങളിലേക്കല്ല മറിച്ച് മരണകാരണമായേക്കാവുന്ന നാശകരമായ ചതിക്കുഴിയിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ അനാവശ്യമായ ഒരു സുരക്ഷിതത്വം ഉണ്ടെന്ന തോന്നല്‍ ഒരു പക്ഷെ അവരെ ഭരിക്കുന്നണ്ടാവാം.
ഈ ലോകത്തിലെ മതചിന്തകളും വിശ്വാസങ്ങളും തികച്ചും വ്യത്യസ്തവും വിരോധാഭാസവുമുളവാക്കുന്ന രീതിയിലുളളതുമാണെന്ന് മനസ്സിലാക്കുന്നതില്‍ നിരവധിപേർ പരാചയപ്പെടുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ചുളള ഒരു ബോധോദയം ഒരു വ്യക്തിയില്‍ കടന്നുവരുന്നത് മതങ്ങളുടെ താരതമ്യ പഠനത്തിലൂടെയാണ്. ഇത്തരം ഒരു പഠനരീതി അദൃശ്യമായൊരു വസ്തുവിന്‍റെ സുപ്രധാനമായ വ്യത്യസങ്ങളും സമ്പൂര്‍ണമായ രൂപഭാവവും തിരിച്ചറിയുന്ന ഒരു സോനാര്‍ യന്ത്രത്തിന് തുല്യമാണ്. അങ്ങനെ ഇതിന്‍റെ പരിമിതമായ കാഴ്ചപാടിലും സാധ്യതയിലും നിന്നും ഇതിന്‍റെ ഭയാനകത്വത്തെ അടിവരയിടുന്നു.
ഒരു ഹൈന്ദവനെ സംബന്ധിച്ചടത്തോളം മത ഐക്യം സാര്‍വത്രികവും അവന്‍റെ മതതത്വങ്ങളെ പരിഹസിക്കുന്നത് ഒരു വൈരുധ്യമല്ല, കാരണം 
അവരുടെ തത്വശാസ്ത്രത്തില്‍ എല്ലാ മതങ്ങളും ലക്ഷ്യപഥത്തില്‍ ഒന്നുതന്നെയെന്ന് വിശ്വാസയോഗ്യമെന്നും പറയുവാന്‍ സാധിക്കും. ഹിന്ദുമത വിശ്വാസികള്‍ പറയുന്നതുപോലെ പ്രവൃത്തിക്കാത്തതിനാല്‍ അവരുടെ ദൈനംദിന ജീവിതം പ്രതിഫലിപ്പിക്കുന്നത് യുക്തിക്കും കാരണമാണ്. പാശ്ചാത്യ വിശ്വാസരീതികളെ തങ്ങളുടെ ചിന്താഗതിയിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിക്കുന്ന കിഴക്കന്‍ ഗുരുക്കന്മാരിലും മറ്റ് മതപ്രസ്ഥാനങ്ങളെ പകയോടെ ജീവിക്കുന്നു. രു തികഞ്ഞ ഹൈന്ദവ ദേശസ്നേഹിയിലും മതസര്‍വ്വത്രികമായ ഒരു സ്ഥാനം ലഭ്യമാണ്.
ക്രിയാത്മകമായി പ്രസ്ഥാവിക്കുകയാണെങ്കിൽ ഈ മൊത്ത ചിന്താഗതി അവരുടെ മത്സര പൂരിതമായ ബഹു ദൈവാരാധന ചരിത്രത്തിലെ വൈവിധ്യമായ പാതകളുടെ അകലം കുറയ്ക്കുന്നതിനും ജീവിതപാത വിശാലപ്പെടുത്തുന്നതിനുമുളള പ്രശ്നപരിഹാര മാര്‍ഗ്ഗമെന്ന രീതിയില്‍ ഊരിത്തിരിഞ്ഞതാണ്. എന്നിരുന്നാലും ഇത്തരമൊരു വന്യചിന്താഗതി ഇതിന്‍റെ അനുയായികളെ ബഹുമത വിശ്വാസത്തിലേക്ക് ആനയിക്കുന്നതുപോലെതന്നെ മരണകാരണമായ പിളര്‍പ്പുകളിലേക്കാണ് പോകുന്നത്.
ഏതായാലും ദൈവത്തെക്കുറിച്ചുളള ഈ പ്രത്യേകശീലത്തെ സംബന്ധിച്ചു ചിലര്‍ കുരുടന്മാരുടേയും ആനയുടേയും ഉപമയെ ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ മാനവരാശിക്കും ഒരുപോലെ ബാധകമായ ഒരു ദൈവസങ്കല്പം ഉണ്ടെന്നു വിലയിരുത്തപ്പെടുന്നു. അത് നമ്മുടെ നിലനില്‍പ്പിന്‍ അന്തർജ്ഞാനപരമായി ഒരു പ്രധാന ഉറവിടത്തിലേക്ക് എല്ലാ മതങ്ങളേയും ദൃഢമായി കെട്ടിയുറപ്പിക്കുന്നത് ഇത് നമ്മെ ഒരിക്കലും സത്യത്തിനനുരൂപമായ യാഥാർത്ഥ്യത്തിലേക്കല്ല നയിക്കുന്നത്.
എന്തെന്നാൽ തനിക്ക് ദൈവത്തെ കാണാം എന്ന് അവകാശപ്പെടുന്ന അന്ധനെ സംബന്ധിച്ചടത്തോളം അത് അസംബന്ധമായിരിക്കും എന്നോ ഏറെക്കുറെ ചതിക്കപ്പെട്ടു എന്നോ അർത്ഥമാക്കുന്നില്ല. ഇത്തരത്തിലൊരു യുക്തിയധിഷ്ഠിത ചിന്താഗതി ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ പ്രചോദന പ്രതീകമെന്ന രീതിയിൽ എതിർ ദിശയിലേക്കാണ് നയിക്കുന്നത്, മാത്രമല്ല ഇത് സ്വതാത്പര്യങ്ങളെ വിവിധ കാരണങ്ങളെ തികഞ്ഞതാക്കുന്നുമില്ല. സ്വതാത്പര്യങ്ങള്‍ പിന്തുടരുന്നത് മതപരിശീലകനേയും ഗുരു, സന്യാസി, യോഗി എന്നിവരുടെയും. ഉദാദതമായ വഴികളെക്കുറിച്ചുമാണ്. ദൈവത്തെ യഥാർത്ഥമായി തൊട്ടറിയുന്നത് എന്ന് പറയുന്നവരെപ്പറ്റി അതി വെറും വിഗ്രഹ പൂരിത താത്പര്യങ്ങൾക്ക് അനുപൂരകമാകാവുന്ന സ്വന്ത സ്വരൂപത്തിന്‍റെ സൃഷ്ടിപരതയിലും പ്രതീകാത്മകതയിലും ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുന്നത് വൃഥാ പ്രയത്നമല്ലാതെ മറ്റൊന്നുമല്ല. യേശു പറഞ്ഞു കളളപ്രവാചകന്മാരും അന്ധഗുരുക്കന്മാരും ഉണ്ടാകും, കുരുടൻ കുരുടനെ വഴികാട്ടിയാൽ ഇരുവരും കിഴിയിൽ വീഴും എന്നത് സുനിശ്ചിതം.
ബൈബിൾ ഈ വിഷയത്തെപ്പറ്റി വിലയിരുത്തുന്നത്
മത്തായി 24. 24
കളളക്രിസ്തുക്കളും കളളപ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങൾ കാണിക്കും.
റോമർ 1. 18-23
18. അനീതികൊണ്ട് സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വർഗ്ഗത്തിൽനിന്നും വെളിപ്പെടുന്നു.
19. ദൈവത്തെക്കുറിച്ച് അറിയാവുന്നത് അവർക്ക് വെളിവായിരിക്കുന്നു. ദൈവം അവർക്ക് വെളിവാക്കിയല്ലോ.
20. അവന്‍റെ നിത്യശക്തിയും ദിവ്യത്വവും അവന്‍റെ അദൃശ്യലക്ഷണങ്ങൾ ലോക സൃഷ്ടി മുതൽ അവന്‍റെ പ്രവൃത്തികളാൽ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടു വരുന്നു. അവർക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നെ.
21. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നോർത്ത് മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായി തീർന്നു അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22. ജ്ഞാനികൾ എന്നു പറഞ്ഞകൊണ്ടു അവർ മൂഢരായിപോയി
23. അക്ഷയനായ ദൈവത്തിന്‍റെ തേജിസ്സിനെ അവർ ക്ഷയമുളള മനുഷ്യൻ, പക്ഷി, നാല്കാലി, ഇഴജാതി എന്നീവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
നിഗമനത്തിൽ സ്ഥാപിക്കുന്നത് ദൈവത്തെക്കുറിച്ചുളള എല്ലാ കാഴ്ച്ചപ്പാടുകളും ഒരുപോലെ മൂല്യമുളളതും അവയിൽ ഏതെങ്കിലും ഒന്ന് മാത്രമായി അധിക പ്രാധാന്യം അർഹിക്കുന്നുമില്ല എന്നതാണ്. ഈ പ്രസ്ഥാവനയിലൂടെ അവർ ചെയ്യുന്നത് ഒരു പരിധിവരെ സ്വയം നിക്ഷേധമാണ്. അല്ലാത്ത പക്ഷം അവർ വാദിക്കേണ്ടുന്നത് എങ്ങനെയെന്നാൽ, എല്ലാ മത മൌലിക വാദങ്ങളും ഒരു തികഞ്ഞ സത്യത്തിന്‍റെ ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന ശകലങ്ങൾ ആയിരിക്കുന്നു എന്നാണ്. ഇവയിൽ ഹിന്ദുത്വത്തിന്‍റെ അതുല്യവും അസാമാന്യവുമായ മൂല്യങ്ങൾ ഉണ്ടെന്നതുമാണ്.
അതല്ല എങ്കിൽ വ്യക്തികൾ മറ്റു വിവിധ മത തത്വങ്ങളിലൂടെ ദൈവത്തിലേക്ക് തിരിയുന്നതിൽ നിന്നും വിലക്കുവാൻ ഹിന്ദുക്കൾക്ക് സാധിക്കുകയില്ല. അധികമായി പറയുകയാണെങ്കിൽ നമുക്കെല്ലാവർക്കും ശരിക്കും കുറച്ചുമാത്രം സത്യമുണ്ടെന്നും പിന്നയോ അവരെ വീണ്ടും ഉറപ്പിക്കുന്നതിന് മതിയായ വിവരങ്ങളും ജ്ഞാനവുമാണ് അത് ഫലപ്രദമായും അത്യന്തമായിരിക്കുവാനും നിശേഷം സത്യമായിരുക്കുവാനും കാരണഭൂതമാകുന്നു.
അവസാനമായി എല്ലാ മതചിന്തകളെയും സമ്പ്രദായങ്ങളെയും കോർത്തിണക്കേണ്ടുന്ന സംഗതി എന്തെന്നാൽ എല്ലാ വിശ്വാസങ്ങളും ഒരുപോലെ വിലയുളളതാണെന്നും തെളിയിക്കാൻ കഴിഞ്ഞിരിക്കണമെന്നതാണ്. ഇവിടെ മതസഹിഷ്ണതയാണ് പ്രധാനമായ ഒരു കാര്യം തത്സമയം മതോദ്ഗ്രഥനം, മതയാഥാർത്ഥ്യം മത ആസകലത്വം, സാർവത്രികത്വം എന്നീ മറ്റൊരു പ്രധാനഘടകങ്ങളാണ്. സഹിഷ്ണത വളരെ നല്ലതാണെങ്കിലും അത് ഒരിക്കലും സത്യത്തിന്‍റെ ശരിയായ നിലവാരത്തിന് വേണ്ടിയുളള ചോദനത്തെ അമർച്ച ചെയ്യുന്നില്ല. എന്നാൽ സൂചിപ്പിക്കേണ്ടുന്ന മറ്റൊരു പ്രധാന ഘടകം എന്തെന്നാൽ ദൈവത്തിലേക്കുളള പല വഴികളെ സ്വാഗതം ചെയ്യുകയും വിലമതിക്കാവുന്ന വഴികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നവർ ഏക രക്ഷാമാർഗ്ഗത്തെ അവലംബിക്കുന്നവരോട് അസഹിഷ്മപരമായി സമീപിക്കുന്നു എന്നുളളതാണ്. ആയതിനാൽ സഹനം എല്ലാത്തിന്‍റെയും അളവുകേോലല്ല പക്ഷെ സഹിഷ്ണതയുടേയും സ്നേഹത്തിന്‍റെയും സത്യവചനത്തിന് ഇതൊരു അളവുകോലാണുതാനും.
ഒടുവിൽ, സത്യവചനത്തിലധിഷ്ഠിതമായി പറയുമ്പോൾ ഒന്നിനോടൊന്നു ഖണ്ഡിക്കുന്ന രണ്ട് വഴികളാണുളളത്, അവയിൽ ഒന്ന് വീതിയും വിശാലതയുമുളളതും നാശത്തിലേക്് നയിക്കുന്നതുമാകുന്നു. ഫക്ഷെ മറ്റേതാകട്ടെ ഇടുങ്ങിയതും നിത്യഝീവനിലേക്കു നയിക്കുന്നതും ആണ്. എല്ലാവരേയും പോലെ നാമും നടക്കുവാനായി നമ്മുടെ പാദങ്ങലെ ഏല്പിച്ചു പക്ഷെ ഏത് പാത തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തി ലുമാണ്. ഇവിടെ ഞാൻ നിങ്ങളോടുയർത്തുന്ന ചോദ്യമിതാണ് എല്ലാ പാതചകളേയും ഉൾക്കൊളളുന്ന വിശാലമായ വഴി നിങ്ങൾ തെരഞ്ഞെടുക്കുമോ അതോ ഇടുക്കമുളള നിത്യജീവന്‍റെ പാത തെരഞ്ഞെടുക്കുമോ . യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു, അവനിലൂടെ അല്ലാതെ ആരും ദൈവത്തിന്‍റെ അടുക്കൽ എത്തുന്നില്ല.
ഒടുവിൽ ദൈവം നിങ്ങളെ അലസന്മാരായി സത്യം അന്വേഷിക്കുന്നതിന് പെരുവഴിയിൽ ഉപേക്ഷിക്കില്ല പകരം അവനെ ആത്മാർത്ഥമായി പൂർണ്ണമനസോടെ അന്വേഷിക്കുന്നുവെങ്കിൽ നിങ്ങളുടെ കണ്ണുകളെ ഒരു പ്രത്യേകമായൊരു വെളിപ്പാടോടെ അവിടെന്ന് നിങ്ങൾക്കും തുറന്നു തരുന്നു.
മത്തായി. 11. 28-30
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 

 

നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

All paths lead to God

Leave a Reply