ഹിന്ദുമതത്തിലെ ദൈവങ്ങൾ

ഹിന്ദുമത വിശ്വാസത്തെ മനസ്സിലാക്കിയടത്തോളം ഒരു മനുഷ്യന് ദൈവത്തെ സംബന്ധിച്ച് ഒന്നോ അതിലധികമോ കാഴ്ചപാടുകളുണ്ടായിരിക്കാം എന്നതാണ് സത്യം. ദൈവമില്ല എന്ന വാദം മുതൽ ഏകദൈവവിശ്വാസം അവിടെനിന്നും ബഹുദൈവ ആരാധനയും മുപ്പത്തി മുക്കോടി ദൈവ സങ്കല്പവും വ്യത്യസ്ഥ രീതികളുമാണ് ഹിന്ദുമതത്തിൽ നിലനിൽക്കുന്നത്. ദൈവത്തെക്കുറിച്ചുളള ഇത്തരം വ്യത്യസ്ഥ ആശയങ്ങൾക്കിടയിൽ കാണപ്പെടുന്ന മാനങ്ങളാണ് ഏകദൈവവിശ്വാസം, അദ്വൈതവാദം, ദൈവപ്രപഞ്ചവാദം, സർവ്വജീവത്വവാദം എന്നിവ.
ദൈവത്തെ വെളിപ്പെടുത്തുന്ന രീതികളെ മുഖവിലക്കെടുത്തു ഇത്തരം വിശ്വാസങ്ങളെ വിലയിരുത്തുമ്പോൾ യുക്തിക്ക് നിരക്കാത്ത സ്പഷ്ടവും വിവേചനാത്മകവുമായ ഒരു വൈവിദ്ധ്യം കാണാൻ സാധിക്കും. ആയതിനാൽ ഇത്തരം വ്യത്യസ്ഥ വീക്ഷണങ്ങൾ ഹൈന്ദവ സമുദായങ്ങൾക്കുളളിൽ മാത്രം ഗ്രാഹ്യമാകുന്നതാണെന്നുറപ്പിച്ചു പറയാം. ആയതുപോലെ ഇത്തരത്തിലുളളത് അല്ലാത്തവ എന്നീ രണ്ട് ഗ്രൂപ്പുകൾ ഒരുപോലെ വിശ്വാസയോഗ്യവും ആശയാധിഷ്ടിതവുമെന്ന് അവ ദൈവത്തെ വിലയിരുത്തുന്നത് ശരിയായ രീതിയിലുമാണെന്ന് ഹിന്ദുത്വം പഠിപ്പിക്കുന്നു. ഇത് മത തത്വങ്ങളെപ്പോലെ തന്നെ ഹേതു നിയമങ്ങളിലും കേന്ദ്രീകൃതമാണ്.
ഹിന്ദുമതത്തിലെ ദൈവങ്ങൾ രൂപവത്കരിക്കപ്പെട്ടിരിക്കുന്നത് ഗോത്രാരാധനാ രീതികളുടെ പുരാവൃത്ത ജ്ഞാനങ്ങളിലെ പരിണിതങ്ങളോട് ചരിത്രസാഹചര്യങ്ങളുടെ ഒന്നിച്ചുചേരലിലൂടെയാണെന്നു പറയാം. ഈ കാരണങ്ങളാൽ തന്നെ ഈ മാർഗ്ഗം ദൈവരൂപ സങ്കല്പങ്ങൾ ദൃഢമായതോ ശാസ്ത്രീയമായി അംഗീകരിക്കാവുന്നതോ അല്ല മറിച്ച് അമാനുഷികതയുടെ പ്രതിഫലനങ്ങൾ ഐതിഹാസികമായ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പുരാണകഥകളിൽ നിന്നും മാത്രമാണ്. ഈ കാഴ്ചപ്പാട് സുദൃഢമാകുന്നത് ഈ മത പുരാവൃന്തങ്ങളെ പ്രാചീന ഈജിപ്ത്, ഗ്രീക്ക്, റോമൻ,. ജർമ്മൻ, കിഴക്കൻ യൂറോപ്പിലെ സ്ലാവിക് മുതലായവരുടെ പുരാണേതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് അവരെ സംബന്ധിച്ചടത്തോളം ഇത്തരം പുരാതനത്വങ്ങളെല്ലാം കെട്ടുകഥയോ നാടൻ പഴങ്കഥകളോ ആണെന്ന് മനസ്സിലാകുന്നത്.
ദൈവത്തെക്കുറിച്ചുളള സങ്കല്പങ്ങൾ വൈകാരികമായി സുശക്തവും അതിലുപരി ജനതകളിൽ അന്തിമമോ അത്യുത്കൃഷ്ടമോ ആയ യാഥാർത്ഥ്യമായി ചരിത്രത്തിന്‍റെ സാംസ്കാരിക ചുറ്റുപാടുകളിൽ ഊരിത്തിരിഞ്ഞ് അവരെ ചുമതലാ ബോധത്തോടെ വശീകരിക്കുന്ന ഒരുപറ്റം സത്തകളാണ് അവയ്ക്ക് വ്യക്തികളിലും കുടുംമബങ്ങളിലും വംശങ്ങളിലും ഗോത്രങ്ങളിലും സമൂഹങ്ങളിൽ പോലുമുളള സ്വാധീനം ഏറെ വലുതാണ് ഒരു പക്ഷെ അവയിൽ ചിലത് ചരിത്രത്തിന്‍റെ നാൾവഴികളിൽ കെട്ടുകഥയാണെനവ്ന് തെളിഞ്ഞാൽ പോലും അതിന്‍റെ ദൃഢതയ്ക്ക് ഏറെ മങ്ങലുകളൊന്നും ഏൽക്കാതെ നിലനിൽക്കുന്നതാണ്. ഇന്നും ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നതിന്‍റെ അടിസ്ഥാനം വിവിധ കാരണങ്ങളാണ്, അവ വിശ്വാസമുണ്ടാക്കുന്ന ഏകീകൃതമായ ഒരു ഉദ്ഗ്രധന തന്തുവായി സമൂഹത്തിന്‍റെ എല്ലാതുറകളിലും സ്വാധീനം ചെലുത്തുന്നു. ഇതിൽ നിന്നും മറ്റുളളവരെ പിന്തിരിപ്പിക്കുക എന്നത് തികച്ചും അസാധ്യമായ ഒരു കാര്യമാണ്.
മറ്റൊരുതരത്തിൽ വ്യക്തികളുടെ തിരിച്ചറിയലായി അംഗീകരിക്കപ്പെടുന്ന വന്യമായ ചിന്താശൈലികളെ ചങ്ങലയ്ക്കിട്ടു സാമൂഹിക പൈതൃകത്തിൽ മുഴുകുന്നവരാക്കി സ്വന്തം വ്യക്തിത്വന്‍റെ സംരക്ഷണയായി മതം ഒരു അപായരഹിത മേഖലയായി പ്രവൃത്തിക്കുന്നു. ഇതിനെ വീക്ഷിക്കുമ്പോൾ ഒരു കായിക സംഘത്തിന്‍റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഘടനയുമായി ചേർന്നുവരുന്നു. അവിടെ പരമപ്രധാനമായ ലക്ഷ്യം കൂട്ടായ്മയുടെ വിജയമാണ് എന്നാൽ എന്നാ. പ്രശ്നങ്ങൾ പ്രതിസന്ധികളും അന്തർലീനമായിരുന്നാൽ പോലും മത്സരമുഖത്ത് ഐക്യത്തെ കെടുത്തുക പ്രയാസമാണ്. ഒരു മൊത്ത സംസ്കാരത്തോടും സമൂഹത്തോടും തങ്ങളുടെതായ ലോക കാഴ്ചപാടിലൂടെ നശിപ്പിച്ച നാസികളുടെ ചൂഷണങ്ങളുടെ കാര്യത്തിൽ ഇത്തരം ഒരു പ്രവർത്തനരീതി നിർലജ്ജപരമായി സ്പഷ്ടമാണ്. തത്വശാസ്ത്രപരമായി എല്ലാവരും തെറ്റിലേക്ക് എന്ന് സാധ്യത കല്പിക്കാം എങ്കിലും എല്ലാവർക്കും ശരിയായിരിക്കാൻ കഴിയുമെന്നത് തികച്ചും മിഥ്യാധാരണയാണ്.
സമൂഹത്തിന്‍റെ ദൈവസങ്കല്പങ്ങൾ തെറ്റായിരുന്നുവെന്ന് സമൂഹത്തിലെ പ്രധാനികളും ജ്ഞാനികളും വിലയിരുത്തിയാൽ പോലും അവയിൽനിന്നും അതിലെ തെറ്റുകളെ മാറ്റിയെടുക്കുക എന്നത് സിംഹ ഭാഗം ജനതയെ സംബന്ധിച്ചും ചിന്തിക്കാൻപോലും കഴിയാത്തതാണ്. കാരണം അത്രത്തോളം മതദൈവ മൂല്യങ്ങൾക്ക് അടിമകളാണ് മനുഷ്യർ.
ഹൈന്ദവ സഹോദരങ്ങളെക്കുറിച്ചുളള എന്‍റെ ഉത്കണ്ഠ സംസ്കാരപരിധികളെയോ, സാമൂഹിക മാനദണ്ഡങ്ങളെയോ, ജനകീയതയോ മറ്റുളള എല്ലാത്തിനെയും അനുവദിക്കുന്നതിലാണ്. പക്ഷെ ഇത് നിങ്ങളെ യാനം ചെയ്തിരുന്ന പാതയിൽ നിന്നും വ്യത്യസ്ഥമായ ജീവന്‍റെ വഴിയിലേക്കാണ് നയിക്കുന്നതെങ്കിൽ അതിനെ സാധ്യമാക്കാൻ അനുവദിക്കുക എന്നതാണ് കാരണം. ഇത് നിങ്ങളുടെ വിശാലമായ പാതയെ മറികടന്ന് പോകുകയാണെങ്കിൽ, എവിടേക്ക് തന്നെ നയിക്കപ്പെട്ടാലും ആ ചെറുവഴിയെ പിന്തുടരുന്നതിൽ നിരുത്സാഹപ്പെടുത്തരുത്. അല്ലാത്തപക്ഷം നിങ്ങൾ എത്തിപ്പെടുന്നത് അനേകംപേർ നിരാലംബരായി തീർന്ന നാശത്തിന്‍റെ പാതയിലായിരിക്കും.
മത്തായി 7. 13-14
13. ഇടുക്കുവാതിലിലൂടെ അകത്തു കടപ്പിൻ നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുളളതും വിശാലവും അതിൽക്കൂടി കടക്കുന്നവർ അനേകരും ആകുന്നു. 14. ജീവങ്കലേക്കുപോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുളളതാ അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
ഈ എഴുത്തിനാൽ ഞാൻ നിങ്ങളെ മാനസികമായി സമ്മർദ്ദത്തിലേക്ക് തളളിയിടുകയല്ല എന്നു പറയുവാനാഗ്രഹിക്കുന്നു. പലരും ഭക്തിയാലുളള ശുദ്ധ മനസാക്ഷിയാൽ ഇത്തരം വിശ്വാസം മുറുകെ പിടിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, നിങ്ങൾ ആത്മർത്ഥതയോടെ കാണിക്കുന്ന ഈ ആവേശം തികച്ചും തെറ്റാണ് എന്നതാണ് ഇവിടെ ഞാൻ തെളിയിക്കുവാൻ ശ്രമിക്കുന്നത്. ഒടുവിൽ നിങ്ങളെ തീർത്തും ഒരു നാസ്തികനായി വിടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല പകരം ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് നിങ്ങളുടെ ആത്മാവിന്‍റെ ഭാരം ചുമലിലേറ്റാൻ കഴിയുന്ന ഒരുതവണ ശരിയായ രീതിയിൽ അന്വേഷിക്കുന്നവനാണ്.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

gods of hinduism

Leave a Reply